മമ്മി ... പപ്പാ വൈകുന്നതെന്താ ?
മറന്നു കാണുവോ....?
ഫോണ്‍ വിളിച്ചു ഒന്നു ഓര്‍മ്മിപ്പിച്ചാലോ?
ദാണ്ടെ വന്നു.....പപ്പേ.. ഇന്നു കടയില്‍ പോയെ തീരൂ നാളെ മോള്‍ക്ക് കളര്‍ ഉടുപ്പിട്ട് പോണം സ്കൂളില്മറന്നോ..?മോള്‍ക്ക് വാങ്ങിയ ഉടുപ്പിന്റ്റെ കളര്‍ പച്ച അല്ലെ ..തത്ത പച്ച അതിന് പറ്റിയ മാലയും വളയും പൊട്ടും പാദസരവും വേണംപപ്പേ ..എല്ലാം കിട്ടി ..പക്ഷെ പച്ച പാദസരം കിട്ടിയില്ല...
ഇനി രവി ചേട്ടന്റെ കടയില്‍ കൂടി പോയി നോക്കാം
വേഗം വാ ...സമയം വൈകി ...രവി ചേട്ടന്‍ കട അടച്ചു വീട്ടില്‍ പോകും...അയ്യോ പപ്പേ.. പച്ച പാദസരം കിട്ടില്ലാന്നു പറയുന്നു രവിച്ചേട്ടന്‍..ഞാന്‍ മേരി ആന്റി തന്ന വെള്ളി ഇട്ടോളാം ഇരുട്ടുന്നു...മമ്മി തന്നെ അല്ലെ ഉള്ളു ...വേഗം പോകാം പപ്പേ..അയ്യോ...പപ്പേ ..ഒരു കാര്യം വിട്ടു പോയി...മുല്ലമൊട്ടു മാല വേണംമുടിയില് ചുടാന്‍ .. ചേച്ചി ..പൂവില്ലാതെ മുടി കെട്ടി തരില്ലാന്നു പറഞ്ഞു..
നാളെ കാലത്തെ പപ്പക്ക് ഓഫീസില്‍ പോകണ്ടേ...
മൊട്ടു വാങ്ങി വെള്ളം തളിച്ച് വെച്ചാല്‍..നാളെ വിരിയും ന്നു പറഞ്ഞു ചേച്ചി..
വായാടി കുടുക്കയെ വാരി എടുത്തു..
കുഞ്ഞു കവിളില്‍ മുത്തം വെച്ചു..
നീ എന്‍ ജീവിതത്തിന്‍ നിറം കുഞ്ഞേ..