Wednesday, October 22, 2008

കുഞ്ഞനുജത്തി നിനക്കായ്‌...

പ്രഭാത സൂര്യനെ പ്രതീക്ഷകള്‍ക്കായ്‌ കാത്തു നില്‍ക്കുമ്പോഴും ,
നിലാവുള്ള രാത്രിയില്‍ സങ്കടങ്ങളെ എടുക്കുവാന്‍ താമസിനോട് കേഴുമ്പോഴും,
ഞാന്‍ തനിയെ ആകുന്ന സമയങ്ങള്‍ ഒക്കെയും ...
കുഞ്ഞനുജത്തി , എന്‍റെ ഉള്ളിലെ സങ്കടങ്ങളില്‍ ഒന്നായി മാറുന്നത് എന്ത് നീ ?

കളിക്കാതെ പോയ കളികളോ ?
പാടാതെ പോയ പാട്ടുകളോ ?
പറയാതെ പോയ കഥകളോ ?
മോളെ, നിനക്കായ്‌ ഞാന്‍ സൂക്ഷിച്ചതോക്കെയും
കൊടുക്കേണ്ടത് ആര്‍ക്കെന്നു ചൊല്ലുമോ ?

ഉണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആശിക്കുമ്പോഴും ,
ഇല്ല എന്ന് സമ്മതിക്കുവാന്‍ മടിക്കുന്നത് എന്ത് എന്‍ ഹൃദയം ?
നിന്‍ ദാനം അല്ലോ എന്‍ ജീവിതം എന്ന് ഓര്‍ക്കുമ്പോള്‍ ,
നന്ദിയോ പരിഭവമോ ...!!!

No comments: